Enne shakthanakkedunnavan mulam

Malayalam Hymn

Enne shakthanakkedunnavan mulam

Enne shakthanakkedunnavan mulam lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

എന്നെ ശക്തനാക്കീടുന്നവൻ മൂലം ഞാൻ എല്ലാറ്റിനും മതിയായോൻ എന്റെ ബലഹീനതയിൽ തന്റെ ബലമണിയിക്കുന്നവൻ യേശു മാത്രമല്ലോ 1 തന്റെ കൈകളിൽ കളിമണ്ണായ് ഇരിക്കുമ്പോൾ പോലും ഞാൻ തിരുഹിതം വെടിഞ്ഞുപോയി കൃപയാൽ കൃപയാലവൻ കരങ്ങളിലണച്ചെന്നെ അഴകേകി മെനഞ്ഞിടുന്നു;- എന്നെ… 2 ഈ ലോകത്തിൻ തിരകളിൽ കരകാണാതുഴലുമ്പോൾ കരം തരുമവൻ കരുതും അഴലേറിടും മരുവിലും നാഥനെ സ്തുതിച്ചിടാൻ ബലമേകി നടത്തിടുന്നു;- എന്നെ… 3 കരം കുഴയുമ്പോൾ പാദങ്ങൾ തളരുമ്പോളാഴത്തിൽ മറയുവാൻ തുടങ്ങിടുമ്പോൾ എന്റെ പാറയാം യേശു തൻ കരങ്ങളാലെന്നെ വിടുവിച്ചു നടത്തിടുന്നു;- എന്നെ…

Related Songs