Sthuthichidunne njangal sthuthichidunne

Malayalam Hymn

Sthuthichidunne njangal sthuthichidunne

Sthuthichidunne njangal sthuthichidunne lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

സ്തുതിച്ചിടുന്നേ ഞങ്ങൾ സ്തുതിച്ചിടുന്നേ സ്തോത്രം പാടി പുകഴ്ത്തിടുന്നേ ഉയരങ്ങളിൽ ഉന്നതങ്ങളിൽ അത്യുന്നതനെ നിനക്കു സ്തുതി 1 അത്ഭുതമായവൻ പേർ ചൊല്ലി വിളിച്ച തൻ പ്രിയ ജനങ്ങളെ സ്തുതിക്കാം സ്തുതിക്കാം സ്തോത്രം ചെയ്യാം സ്തുതികൾ ജയത്തിൻ ധ്വനികളല്ലോ 2 ഈ ദിനം നമുക്കവൻ ദാനമായ് തന്നല്ലോ നാമൊന്നായ് ഘോഷിച്ചിടാം സൗഖ്യവും ബലവും ശാന്തിയും തന്ന് നിത്യവും വഴി നടത്തുന്നതിനാൽ;- 3 കഷ്ടതകൾ മറന്നുല്ലസിച്ചീടും കർത്താവിൻ കുഞ്ഞുങ്ങളെ ദുഷ്ടന്റെ തന്ത്രം പോരാടി ജയിപ്പാൻ കർത്താവിൽ അമിതബലം ധരിക്കാം;- 4 വിവിധങ്ങളാം ദൈവകൃപയുടെ നൽ ഗൃഹ വിചാരകന്മാരെ ശുശ്രുഷിപ്പീൻ അന്യോന്യം നാം കൃപാവരത്തിൻ ക്രിയകളിനാൽ 5 നിശ്ചയമായ് നമ്മെ തേജസിൽ ചേർപ്പാൻ കർത്താവു വേഗം വരും നിത്യമനോഹര വാസത്തിനായ് നമു- ക്കുണരാം ഉണർന്നു പ്രകാശിച്ചിടാം;-

Related Songs