Unarnniduvin kristhu veerare

Malayalam Hymn

Unarnniduvin kristhu veerare

Unarnniduvin kristhu veerare lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ഉണർന്നിടുവിൻ ക്രിസ്തു വീരരെ ഉയർത്തിടാം നാം ജയക്കൊടിയെ നിരനിരയായ്‌ നില നിന്നിടാം ക്രിസ്തുവിൻ പോർക്കളത്തിൽ ദൃഢമാനസരായ്‌ അടരാടിടാം പട ചേർത്ത നിൻ മുമ്പിൽ ഉടനടിയായ്‌ ജയമെടുപ്പാൻ വെറുത്തിടാം പ്രാണനെ മുഴക്കിടാം നാം സ്നേഹത്തിൻ ധ്വനി മായപ്പിശാചെ ജയിച്ചീടുവാൻ മറന്നിടാം നാം ലോക ചിന്തകൾ മന്നനാം യേശുവിനായ്‌;- ദൃഢ... ധരിച്ചിടാമെ സർവ്വായുധങ്ങൾ തകർത്തിടാമെ ശത്രു സൈന്യത്തെ തളരാതെന്നും നിൽക്കുവാനായി തൻ കരത്താൽ താങ്ങീടും;- ദൃഢ... കഷ്ടനഷ്ടങ്ങൾ നിന്ദ പീഢകൾ തുഷ്ടിയോടു സഹിച്ചിടാമെന്നും ഇഷ്ടുമെല്ലാം തൻ ക്രൂശിൽ വച്ചിടാം ശ്രേഷ്ഠരായ്‌ നാം തീർന്നിടാൻ;- ദൃഢ... പൊൻകീരിടം ധരിച്ചു വാണിടാം പുത്തനായ ശാലേം പുരമതിൽ പ്രിയനോടൊന്നായ്‌ നിത്യമാം വീട്ടിൽ പിതൃമുഖം കണ്ടിടാം;- ദൃഢ...

Related Songs