Malayalam Hymn
Yeshuvin snehathin aazhamalannidan
Yeshuvin snehathin aazhamalannidan lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
യേശുവിൻ സ്നേഹത്തിൻ ആഴമളന്നിടാൻ
ഏഴക്കു ശേഷി പോരാ ഈയൊരു
പാപിക്കു ത്രാണി പോരാ
ആർക്കും വർണ്ണിച്ചിടാനാവതില്ലേ അതിൽ
ജീവിപ്പിതെത്ര സൗഭാഗ്യവും മോദവും
ശാശ്വതമാം ആ സ്നേഹം നുകർന്നതിൻ
വാഹകരായ് മരുവുന്നതും ഭാഗ്യം
വാനവും ഭൂമിയും ആകെ ഒഴിഞ്ഞാലും
യേശുവിൻ സ്നേഹം സനാതനമായത്
വേർപിരിയാത്തത്, ഭംഗം വരാത്തത്
വേർതിരിവില്ലാതെ ആർക്കും ലഭിപ്പാൻ
വറ്റാത്ത നീരുറവാം തിരുസ്നേഹം
നില്ക്കാത്ത ദിവ്യപ്രവാമീ സ്നേഹം
ആ സ്നേഹധാരയിൽ കഴുകിടുകിൽ നിന്റെ
ഏതൊരു പാപവും താപവും മാറിടും