Malayalam Hymn
Nammude daivatheppol valiya daivam aarullu
Nammude daivatheppol valiya daivam aarullu lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
നമ്മുടെ ദൈവത്തെപ്പോൽ
വലിയ ദൈവം ആരുള്ളു?
നാം പാടുക പുതുഗീതം
മഹാത്ഭുതമവൻ ചെയ്തു
തൻ വലങ്കരവും വിശുദ്ധ
ഭുജവും വിജയം നേടി;-
ഭുവതു മാറുകിലും വന്മല
ആഴിയിൽ പതിക്കുകിലും
ആഴങ്ങൾ കലങ്ങുകിലും
ഭയമില്ല നമുക്കൊട്ടും;-
യാഹിൻ തിരുനാമം
ബലമേറിയ ഗോപുരം താൻ
നീതിയുള്ളോനഭയം
അതിൽ ഓടിയണഞ്ഞീടും;-
കർത്തനിൽ തിരുക്കൺകൾ
ഭുവെങ്ങുമുലാവുന്ന
തൻ ഭക്തന്മാർക്കായി
ബലമഖിലവും വെളിപ്പെടുത്താൻ;-
ശാശ്വതമാം പാറ
യഹോവയിൽ നമുക്കുണ്ട്
ആശ്രയിപ്പാൻ അവനെ
ആശ്വാസത്തിൻ നായകനെ;-