Parishuddhanaya daivam nammude

Malayalam Hymn

Parishuddhanaya daivam nammude

Parishuddhanaya daivam nammude lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

പരിശുദ്ധനായ ദൈവം നമ്മുടെ രക്ഷകനായതിനാൽ വിശ്വാസ പോർക്കളത്തിൽ ഓട്ടം തികച്ചിടാം (2) ഉല്ലാസ ഗാനങ്ങൾ പാടാം ആരാധിച്ചാനന്ദിച്ചീടാം സന്തോഷത്താലുളളം നിറഞ്ഞ് കർത്തനേശുവിൻ പാദത്തിലണയാം (2);- 1 സർവ്വശക്തനായ ദൈവം നമ്മെ നയിക്കുവാനുള്ളതിനാൽ ദുർഘടമേടുകളിൽ നിർഭയമായി വസിക്കാം (2) പച്ചമേച്ചിൽ പുറങ്ങളിൽ നടത്തും ദാഹം തീർത്തു ശക്തി പകരും സ്വസ്ഥമായി ജീവിക്കുവാനും അവൻ നമ്മെ ശീലിപ്പിക്കും (2);- 2 സർവ്വജ്ഞാനിയായ ദൈവം നമ്മുടെ സങ്കേതമായതിനാൽ എല്ലാ ദോഷങ്ങളും അകറ്റി അന്ത്യത്തോളം കാത്തുകൊള്ളും (2) നമ്മെ പേർ ചൊല്ലി വിളിച്ചവൻ നമുക്കായ് ക്രൂശിൽ മരിച്ചവൻ നമ്മെ ചേർപ്പാൻ മേഘേ വരുന്നവൻ രാജാധിരാജനേശു (2);-

Related Songs