Nammude daivatheppol

Malayalam Hymn

Nammude daivatheppol

Nammude daivatheppol lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

നമ്മുടെ ദൈവത്തെപ്പോൽ വേറൊരു ദൈവം ആരുള്ളൂ അവനെ അറിഞ്ഞ നമ്മെപ്പോലെ ഭാഗ്യം ആർക്കുള്ളൂ ഏക സത്യദൈവത്തെ- സത്യത്തിൽ ആരാധിക്കാം ജീവനുള്ള ദൈവത്തെ ആത്മാവിൽ ആരാധിക്കാം(2) കരുണയുള്ളോൻ-ഹല്ലേലൂയ്യാ വിശ്വസ്തനേ-ഹല്ലേലൂയ്യാ(2) പരിശുദ്ധനേ-ഹല്ലേലൂയ്യാ എൻ ദൈവമേ-ഹല്ലേലൂയ്യാ(2) ഈ പാഴ്മരുഭൂവിൽ വാളിന് തെറ്റി ഒഴിഞ്ഞവ കുഞ്ഞാടിന്റെ തങ്ക നിണത്തിൽ മറഞ്ഞവർ നമ്മൾ(2) പാപ ചങ്ങല പൊട്ടിപ്പോയ് മരണത്തിൽ വിധി മാറിപ്പോയ് യേശുക്രിസ്തുവിൻ നാമത്തിൽ സാത്താൻ തലയും തകർന്നുപോയ് (കരുണയുള്ളോൻ) കരുണയുള്ളോൻ-ഹല്ലേലൂയ്യാ വിശ്വസ്തനേ-ഹല്ലേലൂയ്യാ(2) പരിശുദ്ധനേ-ഹല്ലേലൂയ്യാ എൻ ദൈവമേ-ഹല്ലേലൂയ്യാ(2) രാജ പുരോഹിത ഗണമായ് നമ്മെ തിരഞ്ഞെടുത്തു വിശുദ്ധിയുള്ള സഭയായ് നമ്മെ വേർതിരിച്ചു(2) ആത്മ ഫലങ്ങൾ കായ്ക്കട്ടെ കൃപാവരങ്ങൾ കത്തട്ടെ ദൈവസ്നേഹം നിറയട്ടെ യേശുവിൻ നാമം ഉയരട്ടെ (കരുണയുള്ളോൻ) കരുണയുള്ളോൻ-ഹല്ലേലൂയ്യാ വിശ്വസ്തനേ-ഹല്ലേലൂയ്യാ(2) പരിശുദ്ധനേ-ഹല്ലേലൂയ്യാ എൻ ദൈവമേ-ഹല്ലേലൂയ്യാ(2) കർത്തൻ തന്നുടെ കാഹളനാദം കേൾക്കാറായേ കാന്തയാം നമ്മൾ വിൺകൂടാരം പൂകാറായേ ദുഃഖം നിലവിളി മാറിപ്പോം കണ്ണീരെല്ലാം നീങ്ങിപ്പോം.. നിത്യാനന്ദം പ്രാപിച്ചോർ യേശുവിൻ കൂടെ വാണീടും... (കരുണയുള്ളോൻ) കരുണയുള്ളോൻ-ഹല്ലേലൂയ്യാ വിശ്വസ്തനേ-ഹല്ലേലൂയ്യാ(2) പരിശുദ്ധനേ-ഹല്ലേലൂയ്യാ എൻ ദൈവമേ-ഹല്ലേലൂയ്യാ(2)

Related Songs