Mayalalen manam urukunnu

Malayalam Hymn

Mayalalen manam urukunnu

Mayalalen manam urukunnu lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

സ്നേഹാത്മാവും സഭയും തമ്മിലുള്ള ഐക്യം രാഗം: നവറോജ്, താളം: ചെമ്പട പല്ലവി മയലാലെന്മനമുരുകുന്നു-നവയെരുശലേം മകളെ! അനുപല്ലവി ഉയിരിളങ്കനി മധുനിറഞ്ഞ നിൻ- പ്രിയമുഖമിന്നു കണ്ടു – മയ മരണവിഷനീരായ നിൻ ഉമി ഴ്നീരെൻ വായിനാൽ കുടിച്ചു-എന്റെ തിരികെ ജീവനാമുയിർപ്പിന്നുമിഴ്നീർ തരുണീ! നിനക്കു തന്നേൻ;- എതിരി നിന്നിരു കൈകളിലിട്ട ചതിച്ചങ്ങലയെ മുറിച്ചു-നിന്നെ കൊതിച്ചെന്നിരു കൈപൊൻചങ്ങലയാ ലിറുക്കിയെ കെട്ടിചേർത്തേൻ;- പരിമള സ്നേഹത്തൈലമെൻ വലം- കരത്തിൽ കനിവോടെടുത്തു-നിന്റെ ശിരസ്സിലൊഴിച്ചു ഞാൻ നിന്നെ ശുദ്ധീ കരിച്ചു നിന്മേലാവസിച്ചേൻ;- മാഴ്കിമോഹവായ്തുറന്നു ഞാൻ നിന്നെ മുഴുവനുമുള്ളിൽ നുകർന്നേൻ എന്റെ ഏഴാം കാഹളമൂതി എൻജീവ കലയെ നിന്നുള്ളിൽ പകർന്നേൻ;- മനമിണങ്ങി ഞാൻ മുഴുവനും നിന്നെ മണ-മാലയായിട്ടണിഞ്ഞേൻ-എന്റെ മണമുള്ള വാടാമലർ മാലമുടി നിനക്കുതന്നലങ്കരിച്ചേൻ;- ഒരിക്കലും വിട്ടുപിരിഞ്ഞു നിന്നെ ഞാ- നിരിക്കുമൊ തങ്ക ഖെറുബേ! നാ- മിരുവരും കൂടെപ്പറന്നു പൊൻവാന വിരിവിൽ ചെന്നുങ്ങുരമിക്കാം;-

Related Songs