Malayalam Hymn
Yeshu nathha namaskaram
Yeshu nathha namaskaram lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
യേശു നാഥാ നമസ്കാരം, നമസ്കാരമെന്നും
നിൻ തിരുപാദത്തിൽ ഞാൻ എൻ
സ്തോത്ര സ്തുതികൾ അർപ്പിക്കുന്നു (2)
1 പാപിയായ് ഞാൻ ജീവിച്ചപ്പോൾ
പാതയറിയാതിരുന്ന നേരം(2)
പാതകനാമെന്നെ നിൻ തിരു പാതയിൽ
പാലകാ കൃപയാൽ ചേർത്തതിനാൽ;-
2 നിത്യതയിൽ ഞാൻ എത്തിടുമ്പോൾ
നിത്യവും നിൻ മുഖം കണ്ടാനന്ദിക്കും
സ്തുതി സ്തോത്രങ്ങൾ നന്ദിയാൽ തൃപ്പാദത്തിൽ
സാദരം വണങ്ങി ഞാനർപ്പിച്ചിടും;-