Malayalam Hymn
Krupayerum karthavilen vishvasam
Krupayerum karthavilen vishvasam lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
1 കൃപയേറും കർത്താവിലെൻ വിശ്വാസം
അതിനാൽ ഹൃദിയെന്തു നല്ലാശ്വാസം
ദുരിതങ്ങൾ നിറയുമീ ഭൂവാസം
കൃപയാൽ മനോഹരമായ്
കൃപ കൃപയൊന്നെന്നാശ്രയമായ് ഹാല്ലേലുയ്യാ
കൃപ കൃപയൊന്നെന്നാനന്ദമായ്
വൈരികൾ വന്നാലുമെതിരുയർന്നാലും
കൃപമതിയെന്നാളും
2 ബലഹീനതയിൽ നല്ല ബലമേകും
മരുഭൂമിയിലാനന്ദത്തണലാകും
ഇരുൾ പാതയിലനുദിനമൊളി നൽകും
കൃപയൊന്നെന്നാശ്രയമായ്;-
3 എന്റെ താഴ്ചയിലവനെ-ന്നെയോർത്തല്ലോ
ഘോരവൈരിയിൻ ബലമവൻ തകർത്തല്ലോ
തന്റെ കൈകളിലവനെന്നെ ചേർത്തല്ലോ
സ്തോത്രഗീതം പാടിടും ഞാൻ;-
4 പ്രതികൂലങ്ങളനവധി വന്നാലും
അനുകൂലമെനിക്കവനെന്നാളും
തിരു ജീവനെത്തന്നവനിനിമേലും
കൃപയാൽ നടത്തുമെന്നെ;-