Krupayerum nin aajanjayaal

Malayalam Hymn

Krupayerum nin aajanjayaal

Krupayerum nin aajanjayaal lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 കൃപയേറും നിൻ ആജ്ഞയാൽ അത്യന്തം താഴ്മയിൽ ഓർക്കുന്നു ഞാൻ എൻ പേർക്കായി ജീവൻ വെടിഞ്ഞോനെ (2) 2 നിൻ മേനി തകർന്നെൻ പേർക്കായി സ്വർഗ്ഗീയ അപ്പമായി ആ ഓർമ്മയിൻ പാത്രമേന്തി ഓർത്തീടുന്നങ്ങേ ഞാൻ 3 ഗത്സമനെ മറക്കാമോ നിൻ വ്യഥ ഒക്കെയും ആ ദുഃഖം രക്ത വിയർപ്പും ഓർത്തീടുന്നങ്ങേ ഞാൻ 4 എൻ ശാന്തി ഞാൻ കാൽവറിയിൽ നിൻ ക്രൂശിൽ കാണുമ്പോൾ ഹാ കുഞ്ഞാടെ എൻ യാഗമെ ഓർത്തീടുന്നങ്ങേ ഞാൻ 5 നിൻ യാതന നിൻ വേദന നിൻ സ്നേഹമേഴയ്ക്കായി എൻ അന്ത്യ ശ്വാസം പോവോളം ഓർത്തീടും അങ്ങേ ഞാൻ

Related Songs