Vishvasam thannarulka devesha

Malayalam Hymn

Vishvasam thannarulka devesha

Vishvasam thannarulka devesha lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

വിശ്വാസം തന്നരുൾക ദേവേശാ നിൻ ആശ്രിതനാമെനിക്കു വിശ്വാസമില്ലാതെ നിർജ്ജീവനാമെന്നിൽ നിശ്വസിക്കേണമീ മുഖ്യവരം ദേവാ-വി 1 ആശ്രയമില്ലാതെ ഞാൻ-ഉഴലുന്ന കൃച്ഛ്റ കാലങ്ങളിലും നിശ്ചയം നിൻ മാർവ്വുപറ്റി സുഖം പൂണ്ടു വിശ്രമിച്ചങ്ങു വസിപ്പാനെനിക്കു നീ;- വിശ്വാ... 2 താതനെ നിൻ വചനം - അതിൻവണ്ണം ചേതസി കൈക്കൊണ്ടു ഞാൻ ഏതു കാലത്തിലും ആതുരനാകാതെ നാഥാ നിൻ വാഗ്ദത്തമോർത്തു സുഖിപ്പാനായ്;- വിശ്വാ... 3 വീടുപോയാലെനിക്കു-ഖേദമെന്തു മോടിയോടെ സ്വർഗ്ഗത്തിൽ ഒന്നല്ലനേക വാസസ്ഥലങ്ങളുള്ള മന്ദിരമുണ്ടതു കണ്ടു സുഖിപ്പാനായ്;- വിശ്വാ... 4 നിക്ഷേപമുണ്ടെനിക്കു സുരലോകെ അക്ഷയനാമേശുവിൽ ഇക്ഷിതിയിൽ ധനം നാശമല്ലോ യേശു രക്ഷകൻ സത്യധനമെന്നു കാണുവാൻ;- വിശ്വാ... 5 ദുഷ്ടനാം സാത്താനെന്നെ-വലയ്ക്കുവാൻ പെട്ടെന്നങ്ങണഞ്ഞീടുമ്പോൾ ജ്യേഷ്ഠസഹോദരനേശുവീ ദുഷ്ടനെ ആട്ടി ഓടിപ്പതുകണ്ടു പ്രമോദിപ്പാൻ;- വിശ്വാ... 6 ക്ഷീണതയോടു ഞാനും-കിടക്കയിൽ വീണിടുമ്പോൾ രോഗിയായ് ആണിയിൻ പാടുള്ള പാണി നീട്ടീട്ടെന്റെ മേനി തടവുന്നതോർത്തു സുഖിപ്പാനായ്;- വിശ്വാ...

Related Songs