Devesha yeshupara jevanenikkay

Malayalam Hymn

Devesha yeshupara jevanenikkay

Devesha yeshupara jevanenikkay lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ദേവേശാ യേശുപരാ ജീവനെനിക്കായ് വെടിഞ്ഞോ ജീവനറ്റ പാപികൾക്കു നിത്യജീവൻ കൊടുപ്പാനായ് നീ മരിച്ചോ 1 ഗതസമന പൂവനത്തിൽ അധികഭാരം വഹിച്ചതിനാൽ അതിവ്യഥയിൽ ആയിട്ടും താതനിഷ്ടം നടപ്പതിന്നനുസരിച്ചു;- 2 അന്നാസിൻ അരമനയിൽ മന്നവാ നീ വിധിക്കപ്പെട്ടു കന്നങ്ങളിൽ കരങ്ങൾകൊണ്ടു മന്നാ നിന്നെ അടിച്ചവർ പരിഹസിച്ചു;- 3 പീലാത്തോസെന്നവനും വിലമതിച്ചു കുരിശേൽപ്പിച്ചു തലയിൽ മുള്ളാൽ മുടിയും വച്ചു പലർ പല പാടുകൾ ചെയ്തു നിന്നെ;- 4 ബലഹീനനായ നിന്മേൽ വലിയ കുലമരം ചുമത്തി തലയോടിടം മലമുകളിൽ അലിവില്ലാതയ്യോ യൂദർ നടത്തി നിന്നെ;- 5 തിരുക്കരങ്ങൾ ആണികൊണ്ടു മരത്തോടു ചേർത്തടിച്ചു ഇരുവശത്തും കുരിശുകളിൽ ഇരുകള്ളർ നടുവിൽ നീ മരിച്ചോ പരാ;- 6 കഠിനദാഹം പിടിച്ചതിനാൽ കാടിവാങ്ങാനിടയായോ ഉടുപ്പുകൂടി ചിട്ടിട്ടു ഉടമ്പും കുത്തിത്തുറന്നോ രുധിരം ചിന്തി;- 7 നിൻമരണം കൊണ്ടെന്റെ വൻ നരകം നീയകറ്റി നിൻമഹത്ത്വം തേടിയിനി എൻകാലം കഴിപ്പാൻ കൃപ ചെയ്യണമേ;-

Related Songs