Malayalam Hymn
Iniyumulla kaalam iniyumulla
Iniyumulla kaalam iniyumulla lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
ഇനിയുമുള്ള കാലം ഇനിയുമുള്ള നാളുകൾ (2)
നിനക്കായ് ഞാൻ സമർപ്പിക്കും (2)
യേശുവേ നാഥനെ യേശുവെ കർത്തനെ
നിൻ ഇഷ്ടം മതിയെനിക്കു നിൻ കൃപ മതിയെനിക്കു
നിനക്കായ് ഞാൻ സമർപ്പിക്കും (2)
1 നിൻ വഴി അഗോചരം അതി മഹത്വം ആയതും (2)
നിൻ വഴികളിൽ നടന്നീടും (2)
യേശുവേ നാഥനെ...
2 ഞാൻ എന്നും കുറയണം നീ എന്നും വളരണം (2)
നിൻ നാമം ഉയർന്നീടേണം (2)
യേശുവേ നാഥനെ...
3 കുശവന്റെ കരത്തിൽ കളിമണ്ണുപോൽ എന്നെ (2)
നിൻ ഹിതം പോലെ മെനഞ്ഞീടണെ (2)
യേശുവേ നാഥനെ...
4 നിൻ സനേഹം പാടിടും നന്മകൾ ഓർത്തിടും (2)
നന്ദി ചൊല്ലി ആരാധിക്കും (2)
യേശുവേ നാഥനെ...