Koodu koottum njaan yaagapedtatthin

Malayalam Hymn

Koodu koottum njaan yaagapedtatthin

Koodu koottum njaan yaagapedtatthin lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

കൂടു കൂട്ടും ഞാൻ യാഗപീഠത്തിൻ കൊമ്പിൽ വീണ മീട്ടും ഞാൻ ജീവവൃക്ഷക്കൊമ്പിൽ 1 മീവൽ പക്ഷിയും കുരികിലും തൻ വീടു കണ്ടെത്തിയെ ഞാനും കണ്ടെത്തിയേ യാഹേ നിന്നാലയം നിൻ യാഗപീഠവും;- കൂടു... 2 കൊടുങ്കാറ്റടിച്ചു കൂടിളകുമ്പോൾ പാട്ടുപാടിടും ഞാൻ നൃത്തം ചെയ്തിടും ഞാൻ നിർഭയം വാണിടും കുരികിലിനെപ്പോൽ;- കൂടു... 3 എന്റെ ഉള്ളം യാഹേ വാഞ്ചിച്ചിടുന്നു ജഡവും ഘോഷിക്കുന്നു നിത്യം സ്തുതിക്കുവാൻ ആലയത്തിൻ നൻമ നിത്യം ഭുജിക്കുവാൻ;- കൂടു... 4 നിന്റെ പ്രാകാരത്തിൽ പാർക്കും ദിനത്തിനു തുല്യമില്ലഹോ ആയിരം ദിനം വാഞ്ചിക്കുന്നെന്നുള്ളം മോഹിക്കുന്നെൻ മനം;- കൂടു...

Related Songs