Malayalam Hymn
Aaradhikkam namukkaaradhikkam aaradhicha
Aaradhikkam namukkaaradhikkam aaradhicha lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
1 ആരാധിക്കാം നമുക്കാരാധിക്കാം
ആരാധിച്ചാനന്ദിക്കാം
സ്തോത്രത്തോടെ കൈതാളത്തോടെ
കർത്താവിനെ പാടി ആരാധിക്കാം
മരണത്തെ ജയിച്ചവനെ
പാതാളത്തെ ജയിച്ചവനെ
സാത്താനെ ജയിച്ചവനെ
ജയാളിയായവനെ ആരാധിച്ചാനന്ദിക്കാം
2 ആരാധിക്കാം യേശു കർത്താവിനെ
ആരാധനയ്ക്കു യോഗ്യനെ
ആത്മാവിലും സത്യത്തിലും
രക്ഷകനെ പാടി ആരാധിക്കാം;- മരണത്തെ...
3 ആരാധിക്കാം ക്രൂശിൽ മരിച്ചവനെ
മാനവർക്കായ് നിണം ചിന്തിയോനെ
പാപങ്ങൾ പോക്കി രോഗങ്ങൾ നീക്കി
ജയം തന്ന യേശുവെ ആരാധിക്കാം;- മരണത്തെ...