Malayalam Hymn
Kathorkkum nin dhvani kelppaan
Kathorkkum nin dhvani kelppaan lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
കാതോർക്കും നിൻ ധ്വനി കേൾപ്പാൻ
കാത്തിരിക്കും നിൻ സന്നിധിയിൽ (2)
കല്പനകൾ എൻ ഗീതങ്ങളെ (2)
കാക്കും കരങ്ങൾ ഉണ്ടെനിക്ക് കാതോർക്കും....
മേൽത്തരമാകും ഭക്ഷണമേ
സ്വർഗ്ഗപുരിയിൽ നിന്നും അരുളിയത് (2)
സ്വർണത്തേക്കാൾ വിലയേറിയതു (2)
നന്മ തരും ദിനം തോറുമവൻ ;- കാതോർക്കും...
ദുർഘടങ്ങൾ സദാ മേവിടുമ്പോൾ
ദുർഘടമാം വഴി പോയിടുമ്പോൾ (2)
വല്ലഭൻ തൻ അദൃശ്യ കരം പിടിക്കും (2)
വലയാതവൻ നിന്നെ ചുമക്കുന്നവൻ;- കാതോർക്കും...