Karuna varidhiyakum yeshudevan

Malayalam Hymn

Karuna varidhiyakum yeshudevan

Karuna varidhiyakum yeshudevan lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 കരുണാ വാരിധിയാകും യേശുദേവൻ താൻ തന്നേ അരുളി തൻ ശിഷ്യരോടു പ്രാർത്ഥന ചെയ്വിനെന്നു 2 മറുപടി യാചനയ്ക്കു തരുമേ താൻ സൂക്ഷ്മമായി വെറുത്തീടാതെ കൈക്കൊള്ളും തന്നോടണയുന്നോരോ 3 രാജൻമുമ്പിൽ യാചനചെയ്വാനായ് വന്നിടുമ്പോൾ രാജമഹിമക്കൊത്ത വൻകാര്യം ചോദിച്ചുകൊൾ 4 എന്നുള്ളത്തെ നിൻ സ്വന്തമാക്കി വിശ്രമം തന്നു എതിരില്ലാതങ്ങു നാഥാ വാണുകൊൾ കർത്താവേ നീ 5 പരദേശിയായ് ഞാനിങ്ങു പാർക്കുന്ന നേരത്തു നിൻ പരമസ്നേഹമെനിക്കു ആമോദം നൽകീടട്ടെ 6 വഴികാട്ടി കാവലുമെൻ സ്നേഹിതനുമായ് എന്റെ വഴിയിന്നന്ത്യംവരെ നീ നടത്തീടെണമേ-ദേവാ യേശു എൻ അടിസ്ഥാനം... :എന്ന രീതി

Related Songs