Malayalam Hymn
Niradeepamai – erinju theeratte njaan
Niradeepamai – erinju theeratte njaan lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
നിറദീപമായ് എന്നെ തീർത്തവനെ
ഇരുൾ നീക്കി ഒളിയെ തന്നവനെ
പുകയുന്ന തിരിയെ കെടുത്താത്ത ദൈവമെ
പുകഴാനായ് ഒന്നുമില്ലീ മൺചിരാതിനു
എരിഞ്ഞു തീരട്ടെ ഞാൻ നിനക്കായ്
എരിവോടെ അന്ത്യം വരെ
ഇനിയില്ല ഞാൻ സർവ്വം യേശു മാത്രം
ചാരം മൂടിയൊരു-ആയുസ്സിനെ
തീക്കനലായ് തീർത്തു ദൈവസ്നേഹം
ആശ്ചര്യമെ ഇതു ഞാൻ തന്നെയോ നാഥാ
എന്തു കണ്ടു ഇത്ര പ്രഭയേകുവാൻ;- എരിഞ്ഞു…
ശോഭയേറും നിത്യ ഗേഹമതിൽ
നക്ഷത്രം പോലെന്നെ നിർത്തീടണെ
നീതിസൂര്യൻ തന്റെ വാത്സ്ല്യ കൈകളാൽ
ആനന്ദ കണ്ണീർ തുടച്ചീടണെ;- എരിഞ്ഞു…