Yeshu nathha ennil varika nathhaa

Malayalam Hymn

Yeshu nathha ennil varika nathhaa

Yeshu nathha ennil varika nathhaa lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

യേശുനാഥ എന്നിൽ വരിക നാഥാ കരുണയിൻ കരം എന്നിൽ പിടിക്ക നാഥാ (2) അളവില്ലാ സ്നേഹത്താൽ ദിനവുമെന്നെ അൻപോടു നടത്തുന്ന പൊന്നുകാന്താ (2) സ്തുതിച്ചീടുമേ ഞാൻ സ്തുതിച്ചിടുമേ (2) എല്ലാ നാളും അങ്ങേ വണങ്ങീടുമേ (2) ഈ മരു യാത്രയിൽ ദിനവും എന്നെ തളരാതെ നടത്തുന്ന എൻ ദൈവമേ (2) അങ്ങിൽ ഞാൻ ആശ്രയം വയ്ക്കുന്നതാൽ ഒരുനാളും ഭയം എന്നിൽ ലേശമില്ല (2);- സ്തുതി... ചങ്കിലെ ചോരയാൽ കഴുകിയതാൽ ചെങ്കോടുചേർത്തെന്നെ നിറുത്തേണമേ (2) എനിക്കൊരു പാർപ്പിടം ഒരുക്കുന്നതാൽ അവിടം വരെ എന്നെ കാക്കേണമേ (2);- സ്തുതി... നിത്യത മുഴുവൻ നിലനിൽക്കുന്ന നിത്യ സന്തോഷം ഏകിടുന്ന (2) പരിശുദ്ധനെ അങ്ങെ സ്തുതിച്ചിടുന്നു സർവ്വശക്താ അങ്ങേ വണങ്ങീടുന്നു (2);- സ്തുതി...

Related Songs