Malayalam Hymn
Yahova shaalom en samaadhanam
Yahova shaalom en samaadhanam lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
യഹോവാ ശാലോം എൻ സമാധാനം
യഹോവാ റാഫാ എൻ രോഗശാന്തി
യഹോവാ യിരേ കരുതും നാഥൻ
ഇമ്മാനുവേൽ എന്നും കൂടെയുള്ളോൻ(2)
1 ചൂരച്ചെടിക്കീഴിൽ ക്ഷീണിച്ചുറങ്ങിയ
ഏലിയാവിൻ ചാരത്തണഞ്ഞതാം ദൈവം(2)
സ്വർഗ്ഗീയ മന്നായെ നല്കിമോദാൽ
അൻപോടെന്നും നടത്തുന്നു(2);- യഹോവാ…
2 സിംഹങ്ങൾ വസിക്കും ഗുഹയിൽ വീണതാം
ദാനിയേലിൻ ജീവൻ കാത്തതാം ദൈവം(2)
ശത്രുക്കൾ മുമ്പാകെ വിരുന്നേകി
അൻപോടെന്നും എന്നെ കാത്തിടുന്നു(2) ;- യഹോവാ…
3 വസ്ത്രത്തിൻ തൊങ്ങലിൽ സ്പർശിച്ച വേളയിൽ
സൗഖ്യമതേകിയെൻ യേശുമഹേശൻ(2)
തന്നടിപ്പിണരാൽ സൗഖ്യമേകി
അൻപോടെന്നും എന്നെ പാലിക്കുന്നു(2) ;- യഹോവാ…
4 ജീവിതസാഗരേ വൻ തിരമാലയിൽ
ഉലയുമെൻ തോണി തകരുകയില്ല(2)
അമരക്കാരനായ് കർത്താവുണ്ട്
ഹല്ലേലുയ്യാ പാടി വാഴ്ത്തീടും ഞാൻ(2) ;- യഹോവാ…