Malayalam Hymn
Daivam cheytha nanmakale marakan
Daivam cheytha nanmakale marakan lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
1 ദൈവം ചെയ്ത നന്മകളെ
മറക്കാൻ കഴിഞ്ഞിടുമോ
എന്റെ ആപത്തിലും എന്റെ രോഗത്തിലും
അവനെന്നെന്നും മതിയായവൻ;-
2 പഴി ദുഷികളും ഏറിടുമ്പോൾ
നിന്ദിതനായ് തീർന്നിടുമ്പോൾ
ആശ്വസിപ്പിക്കും തൻ വാഗ്ദത്തം
ആശ്രയിക്കും ഞാനതിലെന്നുമേ;-
3 കൊടുങ്കാറ്റിലും ചുഴലിയിലും
വഴി കണ്ടവൻ എൻ നാഥൻ
അവനെന്റെ ആത്മ നാഥൻ
ഞാൻ ചാരീടുമവൻ മാർവ്വതിൽ;-
4 മുൾ പടർപ്പിന്റെ നടുവിൽ നിന്നും
ഉയരുന്നതാം ദൈവശബ്ദം
ചെരുപ്പെറിയുക വടിയിടുക
ദൈവശക്തിയെ പ്രാപിക്കുവാൻ
5 ശത്രു എന്നെ ജയിക്കയില്ല
സൈന്യ നായകൻ മുൻപിലുണ്ട്
പിൻ തുടർന്നീടുമവൻ പാതയിൽ
ജയം നിശ്ചയം യേശുവിനായ്;-