Jeevikkunnu jeevikkunnu yeshu

Malayalam Hymn

Jeevikkunnu jeevikkunnu yeshu

Jeevikkunnu jeevikkunnu yeshu lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

ജീവിക്കുന്നു ജീവിക്കുന്നു യേശു എന്നിൽ ജീവിക്കുന്നു (2) ഉന്നതമാം അനുഭവങ്ങൾ നൽകും നാഥൻ ജീവിക്കുന്നു (2) 1 പ്രാർത്ഥനയാൽ ആവശ്യങ്ങൾ പ്രാപിപ്പാനായ് ചൊന്നവൻ (2) പ്രാർത്ഥനയ്ക്കുത്തരം തന്ന് നടത്തിടുന്നതോർക്കുമ്പോൾ (2);- 2 രോഗത്താൽ ഭാരപ്പെടുന്ന ദേഹത്തിൽ ഞരങ്ങുമ്പോൾ സ്നേഹത്താൽ ചാരത്തണച്ച് വിടുവിക്കുന്നതോർക്കുമ്പോൾ (2);- 3 ക്ലേശങ്ങൾ നിറഞ്ഞു നിൽക്കും ജീവിതത്തിൻ ദിനങ്ങളിൽ (2) ആശ നൽകും വചനവുമായ് ആശ്വസിപ്പിക്കും നാഥനായ് (2);-

Related Songs