Sarva papakkarakal therthu narare

Malayalam Hymn

Sarva papakkarakal therthu narare

Sarva papakkarakal therthu narare lyrics · Malayalam Christian Song · Video

The Hymnal
Key of Em
0 plays
WhatsApp

Lyrics

1 സർവ്വ പാപക്കറകൾ തീർത്തു നരരെ രക്ഷിച്ചിടുവാൻ ഉർവ്വിനാഥൻ യേശുദേവൻ ചൊരിഞ്ഞ തിരുരക്തമേ 2 യേശുവോടീ ലോകർ ചെയ്തതോർക്ക നീയെന്നുള്ളമേ വേദനയോടേശു ദേവൻ ചൊരിഞ്ഞ തിരുരക്തമേ 3 കാട്ടുചെന്നായ് കൂട്ടമായോരാടിനെ പിടിച്ചപോൽ കൂട്ടമായ് ദുഷ്ടരടിച്ചപ്പോൾ ചൊരിഞ്ഞ രക്തമേ 4 മുള്ളുകൊണ്ടുള്ളോർ മുടിയാൽ മന്നവൻ തിരുതല യ്ക്കുള്ളിലും പുറത്തുമായി പാഞ്ഞ തിരുരക്തമേ 5 നീണ്ടയിരുമ്പാണികൊണ്ട് ദുഷ്ടരാൽ കൈകാൽകളെ തോണ്ടിയനേരം ചൊരിഞ്ഞ രക്ഷിതാവിൻ രക്തമേ 6 വഞ്ചകസാത്താനെ ബന്ധിച്ചന്ധകാരം നീക്കുവാൻ അഞ്ചുകായങ്ങൾ വഴിയായ് പാഞ്ഞ തിരുരക്തമേ

Related Songs