Sarva manushare paranu paadi

Malayalam Hymn

Sarva manushare paranu paadi

Sarva manushare paranu paadi lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

സർവ്വ മാനുഷരേ പരനു-പാടി സന്തോഷത്തോടു വന്ദിച്ചിടുവിൻ 1 സേവിപ്പിൻ ആനന്ദിച്ചവനെ-ഗീതം ചേലൊടു പാടിത്തൻ മുൻ വരുവിൻ സർവ്വ ലോകനാഥൻ യഹോവ-ഇതു ചന്തമോടാർത്തു വന്ദിച്ചിടുവിൻ;- 2 നമ്മെ നിർമ്മിച്ചവൻ യഹോവ-തന്നെ നാമവനാടും ജനങ്ങളുമാം തന്മഹത്വത്തെ പാടി നിങ്ങൾ ഇന്നു തൻ ഗൃഹവാതിൽക്കകത്തുവരീൻ;- 3 നാമകീർത്തനം പാടിടുവിൻ-നിങ്ങൾ നന്ദിയോടുൾ പ്രവേശിച്ചിടുവിൻ നാഥനായ ത്രിയേക ദൈവം എത്ര നല്ലവനെന്നു ചിന്തിച്ചിടുവിൻ;- 4 എത്ര കാരുണ്യശാലി പരൻ-സത്യം എന്നും തനിക്കുള്ളതെന്നറിവിൻ ക്രിസ്തനും താതാത്മാക്കൾക്കുമേ-നിത്യം കീർത്തിയുണ്ടാക ഹല്ലേലുയ്യാമേൻ;-

Related Songs