Sarva lokavum srishti jaalavum

Malayalam Hymn

Sarva lokavum srishti jaalavum

Sarva lokavum srishti jaalavum lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 സർവ്വ ലോകവും സൃഷ്ടി ജാലവും സർവ്വദാ വാഴ്ത്തും സ്നേഹരൂപനാം സത്യ ദൈവത്തിൻ ഏക നിത്യപുത്രനാം ക്രിസ്തുയേശുവെൻ രക്ഷാദായകൻ ഞാൻ വിശ്വസിക്കുന്നു ഞാൻ ആരാധിക്കുന്നു ഞാൻ ആശ്രയിക്കന്നു എൻ രക്ഷിതാവിങ്കൽ 2 സമൃദ്ധമാം ജീവനെന്നിൽ പകർന്നീടുവാൻ ഉയിർ തന്നു വീണ്ടെടുത്തു തിരുസ്നേഹത്താൽ എന്റെ പാപശാപമെല്ലാം താൻ വഹിച്ചതാൽ തന്നടിപ്പിണരെനിക്കു സൗഖ്യദായകം;- ഞാൻ... 3 യേശുവല്ലാതില്ലിഹത്തിൽ ആത്മരക്ഷകൻ നീതിയിൻ കൃപാസനത്തിലേക മദ്ധ്യസ്ഥൻ നിത്യ ജീവദായകനാം സത്യമാർഗ്ഗം താൻ കുഞ്ഞാടുകൾക്ക് സ്നേഹമേകും നല്ലിടയൻ താൻ;- ഞാൻ... 4 ശാശ്വതമാം തൻകൃപയിൽ ആനന്ദിക്കും ഞാൻ രക്ഷയേകും ദിവ്യപാത പിൻതുടരും ഞാൻ ജ്ഞാനമേകും തൻ വചനം അനുസരിക്കും ഞാൻ ശ്രേഷ്ഠമാം തൻ മാതൃകകൾ അനുസരിക്കും ഞാൻ;- ഞാൻ...

Related Songs