Malayalam Hymn
Nalla sakhiyaay yeshu ente
Nalla sakhiyaay yeshu ente lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
നല്ല സഖിയായ് യേശു എന്റെ
കൂടെയുള്ളപ്പോൾ ഇനി കലങ്ങിടേണ്ട മനമേ.. (2)
എന്നെ പുലർത്തുവാൻ
എന്നെ കരുതുവാൻ
അങ്ങല്ലതാരുമില്ല... ആരുമില്ല (2)
കണ്ണുനീർ തൂകുമ്പോൾ മനസ്സലിയും
തിരുകരമെന്നെ താങ്ങിടുമേ... (2)
അളവില്ല ദാനങ്ങൾ നൽകി എൻ നാഥൻ
അനുദിനം പോറ്റിടുമേ (2);-
എതിർപ്പെല്ലാം തകർന്നിടും തൻ നാമത്താൽ
പുതുവഴികൾ എനിക്കായി തുറന്നിടുമേ(2)
അഗ്നിയിൻ നടുവിൽ തളർന്നിടാതെ
തൻ ചിറകടിയിൽ വഹിക്കും (2);-
നിത്യമാം ഭവനത്തിൽ വസിച്ചീടുവാൻ
ക്രൂശിൻറെ പാതയെ പിൻഗമിച്ചിടാം(2)
നിത്യതയിൻ വാസം വാഞ്ചിക്കുന്നു ഞാൻ
പരനോട് കൂടെ വാഴുവാൻ (2);-