Malayalam Hymn
Yeshuveppolundo ithra nalla
Yeshuveppolundo ithra nalla lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
1. യേശുവെപ്പോലുണ്ടോ ഇത്ര നല്ല സഖി എനിക്കു
ഞാനറിയും മുമ്പെയെന്നെ സ്നേഹിച്ചോരു സ്നേഹിതൻ
സ്നേഹപാശങ്ങളിലെന്നെ തന്നോടൊന്നായ് ബന്ധിച്ചു
ഞാനവന്റെ അവനെന്റെ സ്വന്തമെന്നുമെന്നേക്കും
2. യേശുവേപ്പോലുണ്ടോ ഇത്ര നല്ല സഖി എനിക്കു
തൻ രക്തം ചിന്തി മരിച്ചു എന്നെ രക്ഷിപ്പാനായ്
നിത്യജീവൻ മാത്രമല്ല തന്നെ മുഴുവൻ തന്നു
എൻ ദേഹം ദേഹി ആത്മാവും സമർപ്പിക്കും തനിക്കു
3. യേശുവെപ്പോലുണ്ടോ ഇത്ര നല്ല സഖി എനിക്കു
നിത്യമഹത്വമതിന്റെ പ്രത്യാശ താൻ നൽകുന്നു
പ്രാർത്ഥനയിൽ നീ ഉണർന്നു പോരാട്ടം ചെയ്തിടുകിൽ
നിത്യ സ്വസ്ഥത ഏകും താൻ ഭാഗ്യം പരമാനന്ദം
4. യേശുവെപ്പോലുണ്ടോ ഇത്ര നല്ല സഖി എനിക്കു
ദയ, സത്യമാർദ്രതയും ഉള്ള വേറെ സ്നേഹിതൻ
നല്ലൊരാലോചനക്കാരൻ വഴികാട്ടി കാവലും
താൻ മാത്രം ആയതാലെത്ര ആനന്ദം എൻ ജീവിതം
5. യേശുവെപ്പോലുണ്ടോ ഇത്ര നല്ല സഖി എനിക്കു
ക്രിസ്തുവിൻ നിത്യസ്നേഹത്തിൽ നിന്നൊരുനാളുമെന്നെ
ജീവന്നോ മരണത്തിന്നോ ലോക നരകങ്ങൾക്കോ
പിരിപ്പാൻ കഴിയില്ല യേശുവിന്റെ സ്വന്തം ഞാൻ