Malayalam Hymn
Ellaa nalla daanangalkkum
Ellaa nalla daanangalkkum lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
എല്ലാ നല്ല ദാനങ്ങൾക്കും
എണ്ണമില്ലാത്തതാം നന്മകൾക്കും
എന്നിൽ ചൊരിഞ്ഞതാം തൻ ദയയ്ക്കും
എന്നും ഞാൻ നന്ദി ചൊല്ലിടുന്നു
chorus
നന്ദി യേശു നാഥാ
നന്ദി യേശുനാഥാ
എന്നിൽ ഏകിയ വൻ കൃപകൾ
എന്നും ഓർത്തു ഞാൻ താഴ്മയായി
ഏതും പുകഴുവാനില്ലെന്നറിഞ്ഞു
ഏകുന്നു എന്നെ ഞാൻ ആ കരത്തിൽ;- നന്ദി ....
ഏക ജാതനാമേശുവിനെ
ഏകി എൻ പേർക്കായ് യാഗമായി
ഏകന്റെ പാപം വരുത്തിയ ശിക്ഷയെ
ഏകന്റെ യാഗത്താൽ മായ്ച്ചിതല്ലോ;- നന്ദി ....
എത്ര നാൾ നിൻ സ്നേഹം വിട്ടകന്നു
സ്വർഗീയ സന്തോഷം നഷ്ടമാക്കി
എങ്കിലും യേശു താൻ കരുണയതാൽ
എന്നെയും മാറോടു ചേർത്തണച്ചു;- നന്ദി...