Ellaa nalla nanmakalum nintethathre

Malayalam Hymn

Ellaa nalla nanmakalum nintethathre

Ellaa nalla nanmakalum nintethathre lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

എല്ലാ നല്ല നന്മകളും നിന്റെതത്രേ സ്വർഗത്തിൽ നിന്നെത്തീടുന്ന ദാനമത്രേ പ്രാപിക്കാം വിശ്വാസത്താലെ നമുക്ക് ആനന്ദിക്കാം ആത്മാവിന്നാഴങ്ങളിൽ വാഗ്ദത്തം ചെയ്ത ദൈവം എന്നോടൊപ്പമുണ്ടല്ലോ കുന്നുകളും, മലകളും പ്രയാസമെന്യേ കയറീടും 1 ഗൂഡമായതൊന്നും നിന്നാൽ മറഞ്ഞിരിക്കില്ല അംശമായതെല്ലാം പാടെ നീങ്ങിപ്പോയീടും; ആത്മാവിൻ പുതുമഴയിന്നു സഭയിൽ പെയ്യേണമേ അഭിഷേകത്തിൻ അഗ്നി നാവിന്നെന്നിൽ പതിയേണമേ(2) നിന്നോടൊപ്പം ഞാൻ വസിച്ചീടുവാൻ എന്നാത്മാവിൻ ദാഹം ശമിച്ചീടുവാൻ നിൻ സ്വരമൊന്നു കേൾപ്പാൻ നിൻ മാർവ്വിൽ ചാരിടാൻ തിരുകൃപ എന്നിൽ നിറഞ്ഞു നിറഞ്ഞു നിറഞ്ഞു കവിയേണമേ;- എല്ലാ നല്ല... 2 ക്ഷാമകാലത്തതിശയമായി പോറ്റിടും ദൈവം ക്ഷേമ കാലത്തൊരിക്കലും കൈവിടില്ല ദൈവം; ആത്മാവിൻ പുതുഭാഷകളാൽ സഭയെ നിറയ്ക്കണമേ പുതുപുത്തൻ കൃപാവരങ്ങൾ എന്നിൽ പകരണമേ(2) നിൻ ദാസനാ/ദാസി-യായ് ഞാൻ മാറിടുവാൻ നിൻ ഇഷ്ടം എന്നും ചെയ്തീടുവാൻ നിൻ സാക്ഷി ചൊല്ലീടാൻ നിൻ ശുദ്ധി പ്രാപിപ്പാൻ തിരുകൃപ എന്നിൽ നിറഞ്ഞു നിറഞ്ഞു നിറഞ്ഞു കവിയേണമേ;- എല്ലാ നല്ല...

Related Songs