Aascharyame ithu aaraal varnnichidam

Malayalam Hymn

Aascharyame ithu aaraal varnnichidam

Aascharyame ithu aaraal varnnichidam lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ആശ്ചര്യമേയിതു ആരാൽ വർണ്ണിച്ചിടാം കൃപയെ കൃപയെ കൃപയെ കൃപയെ ചിന്തിയല്ലോ സ്വന്തരക്തമെനിക്കായ് 1 ചന്തം ചിന്തും തിരുമേനി എൻ പേർക്കായ് സ്വന്തമായ എല്ലാറ്റേയും വെടിഞ്ഞു ബന്ധമില്ലാത്ത ഈ ഏഴയെ ഓർത്തു വീണ്ടെടുത്തു എന്നെയും എന്നെയും എന്നെയും;- 2 ദൂരത്തിരുന്ന ഈ ദ്രോഹിയാമെന്നെ ചാരത്തണച്ചീടുവാനേറ്റു കഷ്ടം കരുണ്യനായകൻ കാൽവറി ക്രൂശിൽ കാട്ടിയതാം അൻപിതോ അൻപിതോ അൻപിതോ;- 3 ഉറ്റവർ വിട്ടീടവെ പ്രാണനാഥൻ ദുഷ്ടന്മാർ കുത്തിടവെ തൻ വിലാവിൽ ഉറ്റ സഖിപോലും ഏറ്റുകൊൾവാനായ് ഇഷ്ടമില്ലാതായല്ലോ അത്ഭുതം അത്ഭുതം;- 4 കാൽകരങ്ങൾ ഇരുമ്പാണികളാലെ ചേർത്തടിച്ചു പരനെ മരക്കുരിശിൽ തൂങ്ങിക്കിടക്കുന്നു സ്നേഹസ്വരൂപൻ ഹാ എനിക്കായ് മരിച്ചു മരിച്ചു മരിച്ചു;- 5 എന്തു ഞാനേകിടും നിന്നുടെ പേർക്കായ് ചിന്തിക്കുകിൽ വെറും ഏഴ ഞാനല്ലോ ഒന്നുമെനിക്കിനി വേണ്ട ഇപ്പാരിൽ നിന്നെ മാത്രം സേവിക്കും സേവിക്കും സേവിക്കും;-

Related Songs