Malayalam Hymn
Athbhuthamalla ithu athbhuthamalla
Athbhuthamalla ithu athbhuthamalla lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
അത്ഭുതമല്ല ഇതു അത്ഭുതമല്ല
നാം ജീവിക്കുന്നതോ ദൈവകൃപയാലത്രെ
ഞാൻ പാപിയായിട്ടും ഞാൻ രോഗിയായിട്ടും
എന്നെ തേടി വന്ന നിന്റെ സ്നേഹമോർക്കുമ്പോൾ (2)
അപ്പാ എന്നുള്ളം നിറഞ്ഞു പാടുന്നേ
ഹല്ലേലുയ്യാ... ഹല്ലേലുയ്യാ... (2)
1 എൻ കൺകൾ നിറയുമ്പോൾ എൻ ഉള്ളം നീറുമ്പോൾ
ഭയപ്പെടേണ്ടെന്ന് അരുളിച്ചെയ്തോൻ കൂടെയുണ്ടല്ലോ (2)
നിന്ദകളേറ്റു സ്വന്തബന്ധങ്ങൾ വിട്ടു
എന്നെ മാനിപ്പാൻ എറ്റപാടുകളോർത്താൽ (2)
അപ്പാ എൻ കൺകൾ നിറഞ്ഞു തൂവുന്നേ
ഹല്ലേലുയ്യാ... ഹല്ലേലുയ്യാ... (2)
2 എൻ മണാളനേ എന്റെ പൊന്നു കാന്തനേ
നിൻ മുഖം നേരിൽ കാണാൻ ആശയേറുന്നെ (2)
ആ വാനമേഘത്തിൽ തൻ ദൂതരുമൊത്ത്
എന്റെ പേരുചൊല്ലി അങ്ങ് മാടിവിളിച്ചാൽ (2)
അപ്പാ ഞാൻ നിന്നിൽ മറഞ്ഞു പാടുമേ
ഹല്ലേലുയ്യാ... ഹല്ലേലുയ്യാ... (2)