Ithu suprasaadakaalam

Malayalam Hymn

Ithu suprasaadakaalam

Ithu suprasaadakaalam lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

ഇതു സുപ്രസാദകാലം ഇന്നല്ലോ രക്ഷയിൻ സുദിനം 1 ദൈവവിളിയെ ത്യജിക്കരുതെ ദൈവകൃപയെ അഗണ്യമാക്കരുതേ സമർപ്പിക്ക നിന്നെ പൂർണ്ണമായ് ദൈവസന്നിധിയിൽ വിനയമോടെ;- ഇതു… 2 ഇഹലോകജീവിതം മായയെന്നറിക നിഴൽ പോൽ മാഞ്ഞിടുമേ(2) പരലോകവാസത്തിൽ നിത്യസന്തോഷം പ്രാപിക്കാം പരൻ കൃപയാൽ;- ഇതു… 3 വെടിയുവിൻ പാപങ്ങൾ അകൃത്യങ്ങളഖിലം വെടിയുവിൻ ലോകസ്നേനഹം തിരുനിണത്താൽ നാഥൻ ശുദ്ധമാക്കിടും നൽകീടും പുതു നൻമകൾ;- ഇതു… 4 നിയാത്ത നേരത്തിൽ യേശു വന്നീടുമേ ന്യായാധിപാലകനായ്(2) തിരുഹിതം ചെയ്തെന്നും വിശുദ്ധിയിൽ വസിപ്പിൻ തിരുരാജ്യേ ചേർത്തിടുമേ(2);- ഇതു…

Related Songs