Malayalam Hymn
Padi pukazhthidam devadevane puthiyatham
Padi pukazhthidam devadevane puthiyatham lyrics · Malayalam Christian Song · Video
The HymnalKey of F
0 plays
Lyrics
1 പാടി പുകഴ്ത്തിടാം ദേവദേവനെ
പുതിയതാം കൃപകളോടെ
ഇന്നലെയും ഇന്നും എന്നും മാറായേശുവേ
നാം പാടിപ്പുകഴ്ത്താം
യേശു എന്ന നാമമേ
എന്നാത്മാവിൻ ഗീതമേ
എൻ പ്രിയ യേശുവേ ഞാനെന്നും
വാഴ്ത്തിപ്പുകഴ്ത്തിടുമേ
2 ഘോര ഭയങ്കര കാറ്റും അലയും
കൊടിയതായ് വരും നേരത്തിൽ
കാക്കും കരങ്ങളാൽ ചേർത്തു
മാർവ്വണച്ച സ്നേഹം നിത്യം പാടും ഞാൻ;- യേശു...
3 പെറ്റതള്ള കുഞ്ഞിനെ മറന്നാലും
ഞാൻ മറക്കാ എന്ന വാർത്തയാൽ
താഴ്ത്തി എന്നെ തൻ കരത്തിൽവച്ചു
ജീവപാതെ എന്നും ഓടും ഞാൻ;- യേശു...
4 ഭൂമിയെങ്ങും പോയി സാക്ഷിചൊല്ലുവിൻ
എന്നുരച്ച കൽപ്പനയതാൽ
ദേഹം ദേഹിയെല്ലാം ഒന്നായ് ചേർന്നു
പ്രിയനായ് വേല ചെയ്യും ഞാൻ;- യേശു...
5 യോർദ്ദാൻ സമമാന-ശോധനയിലും
താണുവീണു പോകാതെ
ആർപ്പിൻ ജയധ്വനിയോടെ
കാത്തു പാലിക്കുന്ന സ്നേഹമാശ്ചര്യം;- യേശു...