Malayalam Hymn
Padi aanandikkum mama priyane
Padi aanandikkum mama priyane lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
പാടി ആനന്ദിക്കും മമ പ്രിയനെ നിജ ഗുണ ഗണങ്ങൾ
പത്തു കമ്പിയുള്ള വീണയിൽ പാടി
ആനന്ദിക്കുമെന്നും
1 ലക്ഷോപലക്ഷം പ്രിയന്മായരിൽ-എന്റെ
പ്രിയനാണുത്തമ പ്രിയൻ
അവൻ മാത്രം മതിയെനിക്കിഹത്തിലും പരത്തിലും;- പാടി
2 അവനിൽ ഞാൻ പ്രിയം വച്ചെന്നും-തിരു
സീയോൻ പ്രയാണം ചെയ്കയാൽ
ഇതുവരെ ലജ്ജിപ്പാൻ സംഗതി വന്നില്ല;- പാടി…
3 പ്രതികൂല ശക്തികളെന്റെ-ചുറ്റും
പാളയമിറങ്ങിയെന്നാലും
തെല്ലുമവരെ ഭയപ്പെടാതെന്നും;- പാടി…
4 കഷ്ടതയാകുന്ന ചൂള-ഏഴു
മടങ്ങായി വർദ്ധിപ്പിച്ചാലും
തീയുടെ ബലം കെടുത്തുന്നവനുള്ളതാൽ;- പാടി...
5 ബലത്തിൻ വല്ലഭത്വത്തിന്റെ ശക്തി എന്നിൽ
പകരുക തിരുസേവയ്ക്കെന്നും
വിജയ പതാക നാടെങ്ങുമുയർത്തി;-
6 അന്ത്യകാലത്തെന്റെ താതൻ-സർവ്വ
മാനവ ജാതിയിന്മേലും
പരിശുദ്ധാത്മാവിനെ പകരുന്നതോർത്തു;-
7 പുത്രന്മാർ പുതിമാർ വൃദ്ധ-ജന
ഭേദമെന്യയാത്മ ദാനം
ധാരാളമായ് പകർന്നീടുന്നതോർത്തു;-
8 കൃപായുഗത്തിലീ ദാനം-നിന്റെ
മക്കൾക്കു കൃപയാൽ തന്ന
മാറ്റമില്ലാത്ത നിൻ വാത്സല്യമോർത്തു;-
9 ആത്മാവിൻ വരങ്ങളും നല്ല ദിവ്യ
ഫലങ്ങളും നിറഞ്ഞുകൊണ്ടെന്നും
പ്രായത്തിൻ പൂർണ്ണത കൈവരിച്ചേഴ;-
10 ശുദ്ധ പളുങ്കു കടലിൻ-തീര-
ത്തെത്തിയമിതമായെന്നും
പ്രിയനുമായുള്ള പ്രിയം കലർന്നു;-
ഞാനെന്നും സ്തുതിക്കും...എന്ന രീതി