Padi sthuthicchidam priyane

Malayalam Hymn

Padi sthuthicchidam priyane

Padi sthuthicchidam priyane lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

പാടി സ്തുതിച്ചിടാം പ്രിയനെ വാദ്യമേളങ്ങൾ കൊണ്ടെന്നെന്നും ഉന്നതം മുഴങ്ങുന്ന മാറ്റൊലി മുഴക്കിടാം സൽപ്രഭാതം വരെ 1 മരുഭൂമി യാത്രയിൽ ക്ലേശങ്ങൾ പ്രതിദിനം വലയം ചെയ്തിടുകിൽ നിശ്ചിത തുറമുഖത്തെത്തിടാൻ സ്ഥിരതയോടോടിടാം ഭക്തിയായ്;- പാടി… 2 ദീപ്തി കലരും പ്രഭാതത്തിൽ പ്രാണപ്രിയൻ മുഖം കണ്ടിടാം തേജസ്സും മഹത്വവുമണിഞ്ഞു നാം സമ്പർക്കം പുലർത്തിടും നിത്യവും;- പാടി… 3 തിരുസീയോൻ പർവ്വത പംക്തിയിൽ പരിലസിക്കും പ്രിയൻ കൂടെന്നും സൗന്ദര്യ പൂർണ്ണത തിങ്ങുന്ന കോമള രൂപം കണ്ടെന്നെന്നും;- പാടി… 4 മറന്നീടും മന്നിലെ ക്ലേശങ്ങൾ മഹിമ കണ്ടാനന്ദം തിങ്ങുമ്പോൾ മഹത്വത്തിൻ രാജാധി രാജാവെൻ മൽ പ്രാണപ്രിയനായുള്ള താൽ;- പാടി… 5 നൃത്തം ചെയ്യും പാടി വഴ്ത്തി നാം വീണ്ടെടുപ്പിൻ ഗീതം വീണയിൽ മീട്ടിടും നിമിഷങ്ങൾതോറുമാ ഭക്തിയിൽ ഭംഗം വരാതെന്നും;- പാടി… 6 നാളുകളേറെയില്ലേശുവിൻ വരവിൻ മുൻ കാഹളം ധ്വനിക്കുവാൻ വേഗത്തിൽ കേൾക്കും നാം വാനത്തിൽ പറന്നേറാൻ പാവനമാകുക;- പാടി… 7 വാണിടും പൊൻമുടി ചൂടി നാം സിംഹാസനേ രാജരാജരായ് നവയെരുശലേമത്രെ നമ്മുടെ നിത്യഭവനമെന്നോർത്തു നാം;- പാടി…

Related Songs