Malayalam Hymn
Vannu pukazhthidam
Vannu pukazhthidam lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
വന്നു പുകഴ്ത്തിടാം വിശുദ്ധ വംശമേ
വന്നു വണങ്ങിടാം രാജാധിരാജനെ
വിശുദ്ധ കരം ഉയർത്തി ആരാധിയ്ക്കാം
വന്ദിതനേശുവേ വല്ലഭനെ
പാപമാം ചേറ്റിൽ ഞാൻ ആണ്ടു കിടന്നപ്പോൾ
നിൻ കരം നീട്ടി നീ എന്നെ കരേറ്റിയെ
പുതിയ പാട്ടു നീ നാവിൽ തന്നു
വന്ദിതനേശുവേ വല്ലഭനെ
മരണ ഭീതിയിൽ കിടന്ന എന്നെ നീ
മഹൽ സ്നേഹത്താലെ മാടി വിളിച്ചല്ലോ
മറക്കാനാവുമോ നിൻ ക്രീയകൾ
വന്ദിതനേശുവേ വല്ലഭനെ
അതിക്രമങ്ങളാൽ മരിച്ച എന്നെ നീ
തിരു കൃപയാലെ ജീവനും ഏകിയ
സ്വർഗ്ഗീയ മഹിമയിൽ വാസം നൽകി
വന്ദിതനേശുവേ വല്ലഭനെ