Ente thathan ariyathe

Malayalam Hymn

Ente thathan ariyathe

Ente thathan ariyathe lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

എന്റെ താതനറിയാതെ അവൻ അനുവദിക്കാതെ ഈ പാരിടത്തിലെൻ ജീവിതത്തിൽ ഒന്നും ഭവിക്കയില്ല 1 അലിവോടെയെന്നെ കരുതുന്നോൻ അനുദിനമറിയുന്നോൻ(2) തിരുകൈകളാൽ തഴുകുന്നതാൽ(2) മരുവെയിലടിയനു സുഖകരമാം;- 2 ബലഹീനനായ് ഞാൻ തളരുമ്പോൾ എൻ മനമുരുകുമ്പോൾ(2) തകരാതെ ഞാൻ നിലനിന്നിടാൻ(2) തരുമവൻ കൃപയതുമതി ദിനവും;- 3 അറിയേണമവനെ അധികം ഞാൻ അതിനായ് അനുവദിക്കും(2) പ്രതികൂലവും മനോഭാരവും(2) പ്രതിഫലമരുളിടും അനവദിയായ്;-

Related Songs