Nathha njaan akannu - Angen aashaye

Malayalam Hymn

Nathha njaan akannu - Angen aashaye

Nathha njaan akannu - Angen aashaye lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

നാഥാ ഞാൻ അകന്നു സന്നിധേ നിന്നും എത്ര വിദൂരം ആ അന്തരം നിരാശയോടെ തളരും വേളയിൽ യേശു നാമം എൻ ആശ്രയം അന്ധകാരം അകറ്റി ആ മഹൽ സ്നേഹം നിന്ദ്യനാം എന്നേ ചേർത്തണച്ചു ഭാരങ്ങൾ നടുവിൽ താങ്ങി തൻ കരത്തിൽ യേശു നാഥാ, അങ്ങെൻ ആശയെ ആരും നിനച്ചില്ല ആഴമാം സ്നേഹം വർണ്ണിപ്പാൻ ആർക്കും അസാധ്യമേ രാജാധിരാജൻ ഉന്നതി വെടിഞ്ഞു ഭൂവിൽ വന്നു എൻ യാഗമായി ക്രൂശിൽ മരിച്ചവൻ എൻ പാപം പോക്കി എല്ലാ നാളും ഞാൻ വാഴ്ത്തീടുമേ സുന്ദരരുപനെ സ്തുതിക്കു യോഗ്യനെ യേശു നാഥാ, അങ്ങെൻ ആശയെ ഹല്ലേലുയ്യ ആരാധനക്ക് യോഗ്യൻ നീ ഹല്ലേലുയ്യ മരണത്തെ ജയിച്ചവനെ എൻ ചങ്ങലകൾ തകർത്തു ദേവാ നിൻ നാമത്തിൽ രക്ഷ യേശു നാഥാ, അങ്ങെൻ ആശയെ ആ ദിനത്തിൽ തൻ വാഗ്ദത്തം നിറവായി ഉയിരറ്റ ദേഹം ജീവൻ വച്ചു വീരനാം ദൈവം യഹുദാസിംഹം ജയാളിയായി ഇന്നും ജീവിക്കുന്നു (2) യേശു നാഥാ അങ്ങേൻ ആശയെ ഹല്ലേലുയ്യ ആരാധനക്ക് യോഗ്യൻ നീ ഹല്ലേലുയ്യ മരണത്തെ ജയിച്ചവനെ എൻ ചങ്ങലകൾ തകർത്തു ദേവാ നിൻ നാമത്തിൽ രക്ഷ യേശു നാഥാ, അങ്ങെൻ ആശയെ

Related Songs