Malayalam Hymn
Parannidume naam parannidume
Parannidume naam parannidume lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
പറന്നിടുമെ നാം പറന്നിടുമെ
സീയോനിൽ നാം ചേർന്നിടുമെ
ഹാലേലൂയ്യാ ഹാലേലൂയ്യാ
1 രക്ഷകനായ് യേശു ഭൂവിൽ വന്നു
രക്ഷാവാതിൽ ക്രൂശിൽ തുറന്നു തന്നു
ഹാലേലൂയ്യാ ഹാലേലൂയ്യാ
2 മണവാളനായ് മദ്ധ്യാകാശത്തിൽ വരും
രാജാവായ് ഒലിവു മലയിൽ വരും
ഹാലേലൂയ്യാ ഹാലേലൂയ്യാ
3 മദ്ധ്യാകാശെ യേശു വന്നിടുമെ
സഭയെ താൻ അവിടേക്കുയർത്തിടുമെ
ഹാലേലൂയ്യാ ഹാലേലൂയ്യാ
4 തങ്കത്തെരുവീഥിയിൽ നടന്നിടും നാം
മുത്തുമണിമാളികയിൽ വസിച്ചിടും നാം
ഹാലേലൂയ്യാ ഹാലേലൂയ്യാ
5 അന്ത്യകാല ലക്ഷണങ്ങൾ കണ്ടിടുന്നേ
പ്രിയന്റെ വരവും അടുത്തിടുന്നേ
ഹാലേലൂയ്യാ ഹാലേലൂയ്യാ
6 അന്ത്യത്തോളം വിശ്വസ്തത പാലിച്ചിടാം
ജീവ കിരീടം പ്രാപിച്ചിടാം
ഹാലേലൂയ്യാ ഹാലേലൂയ്യാ
7 ഒരുങ്ങിടുക നാം ഒരുങ്ങിടുക
വരവിനായ് നമ്മെ ഒരുക്കിടുക
ഹാലേലൂയ്യാ ഹാലേലൂയ്യാ