Puthiyoru paattonnu paaduvaan

Malayalam Hymn

Puthiyoru paattonnu paaduvaan

Puthiyoru paattonnu paaduvaan lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

പുതിയൊരു പാട്ടൊന്നു പാടുവാൻ എൻ നാവിൽ തന്ന മഹാദൈവമേ(2) ക്രിസ്തുവാം പാറമേൽ എന്നേ നിറുത്തി എന്റെ ഗമനത്തെ സ്ഥിരമാക്കി.. 1 നാശകരമായ പാപക്കുഴിയിലെ കുഴഞ്ഞ ചേറ്റിൽ നിന്നും... (2) കാരുണ്യവാനും ദയവാനുമായോനെ കൃപയാൽ നീ വീണ്ടെടുത്തൂ.. 2 നിലവിളിയോടെ ഞാൻ കാത്തിരുന്നു എന്റെ രക്ഷകൻ യേശുവിനേ (2) കേട്ടെന്റെ രോദനം തേടിവന്നെന്നെ തൻ മാർവ്വോടു ചേർത്തുവല്ലോ... 3 എണ്ണിയാൽ തീരാത്ത നന്മകൾ ചെയ്‌വോനെ സകലവും ചമച്ചവനേ...(2) അങ്ങേയ്ക്കു തുല്യനായ് ആരുമില്ലീ- ഭൂവിൽ നീ മാത്രം എന്റെ ദൈവം.. 4 ആത്മാവും ജീവനും ആയ നിൻ വചനമെൻ ഹൃദയത്തിൽ എഴുതിയതാൽ (2) നിൻ ഹിതം ചെയ്തു നിൻ വേല തികച്ചിടാൻ എന്നെ ഞാൻ ഏകിടുന്നേ..

Related Songs