Malayalam Hymn
Puthiyoru srishdiyaayi enne
Puthiyoru srishdiyaayi enne lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
പുതിയൊരു സൃഷ്ടിയായി എന്നെ പണിയണേ
എൻ യേശുവേ പുതിയൊരു മകൻ ആക്കി/മകളാക്കി
എന്നെ ഒരുക്കണേ എന്നേശുവേ(2)
നിന്നെ പിരിഞ്ഞിനി വേറെ ഒന്നും വേണ്ട
കൊതിയോടെ ഞാൻ ഇതാ വന്നീടുന്നു(2)
നിൻറെ മാർവിൽ ഞാൻ ചാരിടുന്നു
നിന്നിൽ ചേർന്ന് ജീവിക്കുന്നു(2)
നിൻ സ്നേഹം എന്നെ തേടിവന്നു
നിനക്കായ് ഞാൻ ജീവിക്കുന്നു(2)
വിട്ടുപിരിയാൻ കഴിവതില്ല
യേശുവേ അങ്ങിൽ നിന്നും(2)
യേശുവേ അങ്ങിൽ നിന്നും(2)
ക്രൂശിൽ എനിക്കായി മരിച്ചവൻ
എൻ പാപങ്ങൾ ചുമന്നവൻ(2)
അങ്ങേ മറന്ന് ജീവിതം വേണ്ട
അങ്ങേ ഞാൻ സ്നേഹിക്കുന്നു
അങ്ങേ ഞാൻ ആരാധിക്കുന്നു