Malayalam Hymn
Puthiyoru jeevitham ini njangal
Puthiyoru jeevitham ini njangal lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
പുതിയൊരു ജീവിതം ഇനി ഞങ്ങൾ
പണിയും ദൈവകൃപയാലെ
കർത്താവെന്നും വാഴുന്ന
ഭവനമൊരുക്കിടും ഞങ്ങൾ
സ്വർഗ്ഗമൊരുക്കിടും
1 സ്നേഹത്തിൽ പറഞ്ഞിടും
സ്നേഹത്തോടെ നൽകിടും
സ്നേഹത്തോടെ അല്ലാതെ
പെരുമാറുകയില്ല;-
2 ഒരുമിച്ചുള്ള ജീവിതം
ഒരുമയിൽ തന്നെ ജീവിക്കും
ഒന്നിച്ചുണ്ടുറങ്ങും ഞങ്ങൾ
വേർപിരിയില്ല;-
3 കുറവുകളൊന്നും നോക്കില്ല
അയോഗ്യതയൊന്നും നോക്കില്ല
സഭയെ യേശു സ്നേഹിച്ചതുപോൽ
സ്നേഹിക്കും ഞാൻ;-
4 ക്ഷമിക്കുക തന്നെ ചെയ്തിടും
കോപത്തെ മരിപ്പിക്കും
ഏറ്റം നല്ലതു തമ്മിൽ കരുതി
സ്നേഹിക്കും ഞാൻ;-
5 പ്രാർത്ഥന ഇനിമേൽ മുടങ്ങില്ല
വചനധ്യാനം നിലക്കില്ല
ഒരുമിച്ചെന്നും പ്രാർത്ഥിക്കും
ഇനി മാറ്റമില്ല;-