Nin snehamethrayo avarnnaneeyam

Malayalam Hymn

Nin snehamethrayo avarnnaneeyam

Nin snehamethrayo avarnnaneeyam lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

നിൻ സ്നേഹമെത്രയോ അവർണ്ണനീയം നിർവ്യാജ സ്നേഹം അവർണ്ണനീയം നിൻ സ്നേഹമെത്രയോ അവർണ്ണനീയം നിർവ്യാജ സ്നേഹം അവർണ്ണനീയം (2) നീചനാം എന്നിൽ പകർന്നതോർക്കുമ്പോൾ നിൻ സ്തുതിയാൽ എൻ ഹൃദയം കവിയുന്നു നിൻ സ്തുതിയാൽ എൻ ഹൃദയം കവിയുന്നു ഉത്തുംഗ ശ്രീംഗത്തിൻ ഉയരങ്ങളോടോ നീലവിഹായസ്സിൻ വിസ്ത്രിതിയോടോ (2) ഏതിനോടുപമിക്കും നിൻ ദിവ്യസ്നേഹം നിനക്കു തുല്യൻ നീ മാത്രമല്ലോ (2) (നിൻ സ്നേഹം എത്രയോ) അറിവിനാൽ അളക്കുവാൻ അത്യാഘാധം അനുഭവിച്ചറിയുമ്പോൾ നിത്യാനന്ദം (2) ആരാഞ്ഞറിയുവാൻ നിത്യതയും പോരാ അത്ഭുതമാം ആ സ്നേഹം നിൻ ദാനം (2) (ഉത്തുംഗ ശ്രീംഗ) പാരിന്റെ പാപങ്ങൾ ചുമന്നൊഴിപ്പാൻ പരലോകം വിട്ടുനീ ഭൂവിൽ വന്നു (2) പാപം വെറുത്തിട്ടും പാപിയെ സ്നേഹിച്ച പാവനമാം നിൻ സ്നേഹം എത്ര ശ്രേഷ്ഠം (2) (ഉത്തുംഗ ശ്രീംഗ)

Related Songs