Ente dukhangal maatunna daivam

Malayalam Hymn

Ente dukhangal maatunna daivam

Ente dukhangal maatunna daivam lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

എന്റെ ദുഃഖങ്ങൾ മാറ്റുന്ന ദൈവം എന്റെ കണ്ണുനീർ തുടയ്ക്കുന്ന ദൈവം എന്നെ മാറോടു ചേർക്കുന്ന ദൈവം എന്നെ ചാരെ ഇരുത്തുന്ന ദൈവം എന്റെ യേശു എന്റെ ഉടയവൻ എന്റെ പ്രാണന്റെ മറുവിലയായവൻ എന്റെ യേശു അരുമ നാഥാൻ സ്നേഹത്താൽ എന്നെ വീണ്ടവൻ എന്റെ പകലുകൾ ഇരവുകളിലും അനർത്ഥം ഭവിക്കാതെ കാക്കുന്നോൻ നിത്യ തേജസ്സു ചൊരിയും സൂര്യോദയം എൻ ആത്മാവിൻ ആനന്ദം – എൻ യേശുവേ എൻ ആത്മാവിൻ ആനന്ദം;- എന്റെ യേശു… എന്റെ യാത്രയിൽ പ്രയാണങ്ങളിലും ഞാൻ വീഴാതെ എന്നെന്നും കാക്കുന്നോൻ വലം കരത്താൽ എന്നെ താങ്ങിടും എൻ ആത്മാവിൻ ആനന്ദം – എൻ യേശുവേ എൻ ആത്മാവിൻ ആനന്ദം;- എന്റെ യേശു…

Related Songs