Malayalam Hymn
Deham mannaakum mumbe thedikkol
Deham mannaakum mumbe thedikkol lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
ദേഹം മണ്ണാകും മുമ്പേ തേടിക്കൊൾ ദൈവകൃപ
ലോകവാഴ്ചയൊടുങ്ങും കാലം വാഴുവാൻ
ഏകരക്ഷാകരനാം യേശുവിൽ ചേർന്നു കൊൾക
1 ബാലത കോമളത്വം വാടും പൂവോടു തുല്യം
ബലവും രക്തത്തിളപ്പും സൗഖ്യവുമെല്ലാം
പാരിലാർക്കും ഉറപ്പാൻ പാടുള്ളതല്ലയല്ലോ;-
2 രോഗങ്ങൾ അങ്ങുമിങ്ങും ദേഹത്തിൽ പാർത്തിടുന്നു
വേഗം വർദ്ധിച്ചിടും സർവ്വേശന്നാജ്ഞയാൽ
ആകെക്കൂടി ഞെരുക്കും പോകും ജീവനതിനാൽ;-
3 ചുറ്റിലും ആപത്തുകൾ തുക ബഹുവായിങ്ങുണ്ടേ
തെറ്റിനിൽപാൻ നിനക്കു ശേഷിയില്ലയ്യോ
പറ്റിക്കൊൾ നീ പരനെ ഭയന്നുകൊൾ നേരമെല്ലാം;-
4 കാഴ്ച മങ്ങിടും മുമ്പേ കേൾവി പോയിടും മുമ്പേ
കായമെങ്ങും തരിച്ചു മരവിക്കും മുമ്പേ
ക്രൂരപ്പേയ് കൂട്ടം വന്നുകൊണ്ടുപോയിടും മുമ്പേ;-