Verum kaiyai njaan chellumo

Malayalam Hymn

Verum kaiyai njaan chellumo

Verum kaiyai njaan chellumo lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 വെറും കൈയായ്‌ ഞാൻ ചെല്ലുമോ രക്ഷകൻ സന്നിധിയിൽ ഒറ്റനാളിൻ സേവപോലും കാഴ്ചവെയ്ക്കാതെ മുമ്പിൽ വെറും കൈയായ്‌ ഞാൻ ചെല്ലുമോ രക്ഷകൻ മുമ്പിൽ നില്പാൻ ഒരു ദേഹിപോലുമില്ലാ(ത്) എങ്ങനെ വണങ്ങും ഞാൻ? 2 രക്ഷകൻ വീണ്ടെടുത്തതാൽ മൃത്യുവെ ഭയമില്ല വെറും കൈയായ്‌ തന്നെ കാണ്മാൻ ഉണ്ടെനിക്കേറ്റം ഭയം;- വെറും... 3 പാപംചെയ്തു നാൾ കഴിച്ച(ത്) ഉദ്ധരിച്ചീടാമെങ്കിൽ രക്ഷകൻ പാദത്തിൽ കാഴ്ച വെച്ചുപയോഗിച്ചീടാം;- വെറും... 4 ശുദ്ധരേ വേഗമുണർന്നു പകൽ നേരം യത്നിപ്പിൻ രാത്രി വരും മുമ്പെ തന്നെ ആത്മനേട്ടം ചെയ്തീടിൻ;- വെറും...

Related Songs