Daivam thaan snehikkum manavarkkekum

Malayalam Hymn

Daivam thaan snehikkum manavarkkekum

Daivam thaan snehikkum manavarkkekum lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ദൈവം താൻ സ്നേഹിക്കും മാനവർക്കേകും നന്മകളെത്രപരം തൻ സ്നേഹം കൈക്കൊള്ളും മക്കൾക്കു നൽകുന്ന-വൻകൃപയെത്ര ധന്യം(2) നീതിമാൻമാരുടെ വാസസ്ഥളങ്ങളിൽ സ്വർഗ്ഗീയ ചൈതന്യം വാണിടുന്നു; തൻഹിതം ചെയ്തിടുവാൻ(2) സ്വർഗ്ഗീയ ജ്ഞാനത്താൽ പാലിച്ചീടും;- കാംക്ഷിക്കുന്നതിലും നിനയ്ക്കുന്നതിലും അത്യന്തം താതൻ പുലർത്തീടുന്നു; കാനാവിലെ നൽവീഞ്ഞിലും(2) മാധുര്യമായവ നൽകീടുന്നു;- നിദ്രയിലും പരൻ പ്രിയർക്കൊരുക്കുന്ന വൻ ദയ എത്ര ബഹുലമഹോ; ആധിയും വ്യാധിയും(2) ഏശിടാതെ താതൻ കാത്തിടുന്നു;- വാരിവിതറുന്നു ഭക്തർക്കളവെന്യെ മാരിപോൽ വൻ കൃപയേകീടുന്നു; നന്ദിയാൽ വാഴ്ത്തിടാം(2) നിത്യവും തൻ ദയ വർണ്ണിച്ചീടാം;-

Related Songs