Vazhthum njan yahovaye sarvva

Malayalam Hymn

Vazhthum njan yahovaye sarvva

Vazhthum njan yahovaye sarvva lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 വാഴ്ത്തും ഞാൻ യഹോവയെ സർവ്വകാലവും മുദാ സ്തോത്രമെപ്പോഴും മമ നാവിൽനിന്നുയർന്നിടും 2 എന്നുള്ളം പ്രശംസിച്ചിടുന്നെന്നും യഹോവയിൽ മന്നിലെളിയോരഭിനന്ദിച്ചിടുമായത് 3 എന്നോടൊത്തു ചേർന്നു മഹത്ത്വം നൽക ദേവന്നു ഒന്നായ് ചേർന്നു നാം തിരുനാമത്തെയുയർത്തുക. 4 ഞാൻ പ്രാർത്ഥിച്ചതിന്നവൻ നൽകിയുത്തരമുടൻ എൻഭയങ്ങൾ സർവ്വവും പോക്കി വീണ്ടെടുത്തു മാം. 5 തന്നെ നോക്കിയോർക്കു പ്രകാശം വന്നവർ മുഖം ഒന്നിലെങ്കിലുമിട വന്നതില്ല ലജ്ജിപ്പാൻ 6 സാധു ഞാൻ കരഞ്ഞതു കേട്ടു ദേവനെന്നുടെ ബാധയൊക്കെയിൽ നിന്നുമേകി രക്ഷ പൂർണ്ണമായ് 7 ദൈവദൂതനെപ്പോഴും ഭക്തന്മാരുടെ ചുറ്റും കാവൽ നിന്നു ഹാ! വിടുവിച്ചിടുന്നു ശക്തിയാൽ 8 ദൈവം നല്ലവനെന്നതേവരും രുചിക്കുവിൻ ഏവൻ തന്നെ നമ്പുമോ നൂനം ഭാഗ്യവാനവൻ സങ്കീർത്തനം 34; രീതി: മനുജനിവൻ ഭാഗ്യവാൻ

Related Songs