Malayalam Hymn
Nin maha snehameshuve en manassin
Nin maha snehameshuve en manassin lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
നിൻ മഹാസ്നേഹമേശുവേ
എൻ മനസ്സിന്നഗാധമേ
എന്നിൽ നിൻ സ്നേഹകാരണം
എന്നറിവിന്നതീതമേ
1 താരകങ്ങൾക്കു മീതെയും
താവകസ്നേഹമുന്നതം
ആഴിയിലും നിൻസ്നേഹ-
ത്തിന്നാഴമഗാധമെൻ പ്രിയാ;-
2 ദോഷിയാമെന്നെത്തേടിയോ
ക്രൂശുവരെയും താണു നീ
പ്രാണനും നൽകി സ്നേഹിപ്പാൻ
പാപിയിൽ കണ്ടതെന്തു നീ;-
3 മരണമോ ജീവനോ പിന്നെ
ഉയരമോ ആഴമോയെന്നെ
നിന്തിരു സ്നേഹത്തിൽ നിന്നും
പിന്തിരിക്കില്ല യാതൊന്നും;-
4 നിത്യതയിൽ നിൻസന്നിധിയെത്തി
ഞാൻ വിശ്രമിക്കവേ
നിൻ മുഖകാന്തിയിൽ സദാ
നിർവൃതി നേടും ഞാൻ പരാ;-